എന്നും നാടിനൊപ്പം, നാട്ടുകാർക്കൊപ്പം

ഞാൻ ശ്രീചന്ദ് എസ് (വിനു), ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുരുക്കുംപുഴ 14-ാംവാർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന വിവരം നിങ്ങളെ വിനീതമായി അറിയിക്കുന്നു

തിരഞ്ഞെടുപ്പ് തീയതി
2025 ഡിസംബർ 9

പരിചയപ്പെടുത്തൽ

എൻറെ സ്കൂൾ പഠനകാലം മുതൽ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചു വരികയാണ് .കഴിഞ്ഞ ഇരുപത് വർഷകാലമായി മുരുക്കുംപുഴ പ്രദേശത്തെ കലാകായിക സാമൂഹ്യ സാംസ്കാരിക മേഖലകളിലും സാന്നിദ്ധ്യമായി തുടരുക.
ഇതിൽ 2020 മുതൽ ഇങ്ങോട്ട് അഞ്ചുവർഷക്കാലം കോഴിമട വാർഡിന്‍റെ ജനപ്രതിനിധിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു.

മുൻകാല പ്രവർത്തനം

2020 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോഴിമട വാർഡിൽ നിന്നും മത്സരിക്കുകയും നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അവിടെ നിന്ന് വിജയിക്കാനാവുകയും ചെയ്തു. വാർഡിലെ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞു എന്നത് വളരെയധികം ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.

അംഗനവാടികളുടെ നവീകരണം
മുരുക്കുംപുഴ എൽപി സ്കൂളിലെ ക്ലാസ് മുറികൾ അടങ്ങിയ കെട്ടിടം പുതുക്കി പണിതു
സ്കൂൾ ബസ്സിന് വേണ്ടി വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചു
വിവിധ റോഡുകൾ റീടാർ ചെയ്തു സഞ്ചാരയോഗ്യമാക്കി
പഞ്ചായത്തിന്റെ കുടിവെള്ളവും ശുചിത്വത്തിനും വേണ്ടി വകയിരുത്തിയ ടൈഡ് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ മുടക്കി വെള്ളാംകുളം നവീകരിച്ചു
23 കുടുംബങ്ങൾക്ക് താഴെ കുളം ഓട കോൺക്രീറ്റ് സ്ലാബുകൾ നിർമ്മിച്ച വഴി ഒരുക്കാനായി
സാങ്കേതിക കാരണങ്ങളാൽ സർക്കാർ സഹായം ലഭിക്കാതെ വീടില്ലാത്ത ഒരു സഹോദരന് നാട്ടുകാരുടെയും,സുഹൃത്തുക്കളുടെയും സഹായത്താൽ അടച്ചുറപ്പുള്ള ഒരു വീടിൻ്റെ നിർമ്മാണം നടത്തിവരുന്നു
ഈ കാലയളവിൽ മുരുക്കുംപുഴ വാർഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മുത്തശ്ശിയുടെ സംരക്ഷണയിൽ കഴിയുന്ന എട്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് സഹോദരങ്ങൾക്ക് ഭൂമി വാങ്ങി അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകി
കോഴിമട വാർഡിൽ സ്ഥിതി ചെയ്യുന്ന ആയുർവേദ ഡിസ്പെൻസറിക്കും,മൃഗാശുപത്രിയ്ക്കും പഞ്ചായത്ത് ഫണ്ടുകൾ നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട
വാർഡിലെ വിവിധ ഇടങ്ങളിൽ എംഎൽഎ ഫണ്ടിൽ നിന്നും ഹൈമാസ്റ്റ് ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞു കൂടാതെ നാട്ടിലെ യുവാക്കളുമായി സഹകരിച്ച് ഒട്ടനവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു

നാട്ടുകാരുടെ സുഖദുഃഖങ്ങളിൽ ഒപ്പം നിൽക്കാനായി.എന്റെ കുടുംബത്തിന്റെയും,പ്രിയപ്പെട്ട എൻറെ നാട്ടുകാരുടെയും,സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ എൻറെ എല്ലാ പ്രവർത്തനത്തിനും നൽകി ഊർജ്ജം പകരുന്നവരോട് എപ്പോഴും ഞാൻ കടപ്പെട്ടിരിക്കുന്നു.

അഭ്യർത്ഥന

അഴിമതി രഹിതമായ നിസ്വാർത്ഥ പൊതുപ്രവർത്തനമാണ് എൻറെ ലക്ഷ്യം. മുരുക്കുംപുഴ വാർഡിന്റെ സമഗ്രമായ വികസനത്തിനും ഏതൊരു ആവശ്യത്തിനും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും. ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടൊപ്പവും ചേർന്ന് പ്രവർത്തിക്കും.

2025 ഡിസംബർ 9 തീയതി നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുരുക്കുംപുഴ വാർഡിൽ നിന്ന് മൊബൈൽ ഫോണ്‍ ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എന്നെ നിങ്ങളുടെ വിലയേറിയ വോട്ടവകാശം നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.